കപ്പലപകടം: ശ്രദ്ധ ക്ഷണിക്കൽ സമരം
Wednesday 02 July 2025 3:15 PM IST
കൊച്ചി: കപ്പൽ അപകടങ്ങളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം നടത്തുക, മത്സ്യമേഖലയ്ക്കും തൊഴിലാളികൾക്കുമുണ്ടായ നഷ്ടത്തിന് രാജ്യാന്തര മാനദണ്ഡമനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴിന് രാവിലെ പത്തിന് കൊച്ചിയിലെ സി. എം. എഫ് ആർ. ഐയ്ക്കു മുന്നിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും കമ്മിറ്റി ചെയർമാൻ ടി. എൻ. പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. പി.പി. ചിത്രരഞ്ജൻ എം.എൽ.എ, വി.ദിനകരൻ, ടി.ജെ ആഞ്ചലോസ്, ചാൾസ് ജോർജ്, ഉമ്മർ ഒട്ടുമ്മൽ, ജാക്‌സൺ പൊള്ളയിൽ തുടങ്ങിയവർ പ്രസംഗിക്കും.