കെ.എസ്.എസ്.പി.എ പ്രതിഷേധ ധർണ
Thursday 03 July 2025 12:36 AM IST
തിരുവമ്പാടി : സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കേണ്ട കമ്മിഷനെ നിയമിക്കുന്നത് വൈകുന്ന തിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി സബ് ട്രഷറിയ്ക്ക് മുന്നിൽ പ്രകടനവും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി എ തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോൺസൺ പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സുന്ദരൻ എ പ്രണവം, കെ.ഐ.ലെയ്സമ്മ, ഇ.കെ. രാമചന്ദ്രൻ, കെമോഹൻദാസ്, അനിൽകുമാർ പൈക്കാട്ട്, കെ.കെ. അബ്ദുൾ ബഷീർ, ജോയ് ജോസഫ്, റോബർട്ട് ജോർജ്, ഇ.കെ. സുലൈമാൻ, ഗീത തോമസ്, ജോർജ് കുരുത്തോല, കെ.എസ്. ഷാജു, കെ.സി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.