ഞാറ്റുവേല ചന്ത ആരംഭിച്ചു
Thursday 03 July 2025 12:02 AM IST
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാർഷിക കർമ്മ സേനയും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.സി പ്രീതി, ശബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, ടി.ശിവാനന്ദൻ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ചന്തയിൽ വിവിധ ഇനം ഫലവൃക്ഷത്തൈകൾ, ജൈവ ജീവാണു വളങ്ങൾ, ജൈവകീടനാശിനികൾ, തെങ്ങിൻ തൈ, നാടൻ കവുങ്ങിൻ തൈകൾ, കുരുമുളക് , ചെട്ടി, പച്ചക്കറി തൈകൾ തുടങ്ങിയവ ലഭ്യമാണ്. ജൂലായ് 5 വരെ ഞാറ്റുവേല ചന്ത ഉണ്ടായിരിക്കും. കൃഷി ഓഫീസർ ദീപ.ജെ സ്വാഗതവും അസി. കൃഷി ഓഫീസർ എം.രൂപേഷ് നന്ദിയും പറഞ്ഞു.