സമര പ്രഖ്യാപന കൺവെൻഷൻ

Thursday 03 July 2025 12:02 AM IST
കെ ആർ എഫ് എ സമര പ്രഖ്യാപന കൺവെൻഷൻ എംഎൻ മുജീബ് റഹ് മാൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന വൻകിട പാദരരക്ഷാ കമ്പനികളെ ബഹിഷ്കരിച്ച് വ്യാപാരികൾ. കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിസഹകരണ സമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇത്തരം കമ്പനികളുടെ ചെരിപ്പുകൾക്ക് പുതുതായി ഓർഡർ നൽകുകയില്ലന്നും കടകളിൽ സ്റ്റോക്കുള്ള ചെരിപ്പുകൾ കമ്പനികളെ തിരിച്ചേൽപ്പിക്കുമെന്നും കമ്മിറ്റി അറിയിച്ചു. പ്രവർത്തക കൺവെൻഷനും സമര പ്രഖ്യാപനവും സംസ്ഥാന പ്രസിഡന്റ് എം എൻ മുജീബ് റഹ് മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഏ കെ മുഹമ്മദലി താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ ഹരികൃഷ്ണൻ, എം പി റുൻഷാദലി, അഷ്റഫ് ബൂട്ടക്സ്, മുഹമ്മദ് പേരാമ്പ്ര , സാക്കിർ മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.