യു.ഡി.എഫ് ബഹുജന സംഗമം

Thursday 03 July 2025 12:02 AM IST
'

കൊയിലാണ്ടി: ദേശീയപാതയുടെയും നന്തി- പള്ളിക്കര, നന്തി-കോടിക്കൽ റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തിയിൽ ബഹുജന സംഗമം നടത്തി. റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ദേശീയപാത ഉൾപ്പെടെ മുഴുവൻ പാതകളും അനിശ്ചിതമായി ഉപരോധിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. രൂപേഷ് കൂടത്തിൽ, സി.കെ അബൂബക്കർ , രാമകൃഷ്ണൻ കിഴക്കയിൽ, നൗഫൽ നന്തി , പപ്പൻ മൂടാടി, അഷറഫ് പി.വി കെ എന്നിവർ പ്രസംഗിച്ചു. രാമകൃഷ്ണൻ പൊറ്റക്കാട്ട്, സുരേഷ് ബാബു എടക്കുടി, റഫീഖ് ഇയ്യത്ത് കുനി, മുരളീധരൻ ചെട്ട്യാംകണ്ടി, റഫീഖ് പുത്തലത്ത് , രവി വീക്കുറ്റിയിൽ , രാഘവൻ പി എന്നിവർ നേതൃത്വം നൽകി.