അന്താരാഷ്ട്ര പുരസ്‌കാരം
Wednesday 02 July 2025 5:59 PM IST
കൊച്ചി: അന്താരാഷ്ട്ര യാത്രാ, ടൂറിസം പ്രൊഫഷണലുകളുടെ കൂട്ടായ്മയായ സ്‌കോൾ ഇന്റർനാഷണലിന്റെ ഏഷ്യ ഏരിയാ ക്ലബ് ഒഫ് ദി ഇയർ അവാർഡ് കൊച്ചിക്ക് ലഭിച്ചു. സ്‌കോൾ ഇന്റർനാഷണൽ പ്രസിഡന്റ് ഡെന്നീസ് സ്‌ക്രാഫ്‌റ്റണിൽ നിന്ന് കൊച്ചി പ്രസിഡന്റ് ഡോ. നിർമ്മല ലില്ലി പുരസ്‌കാരം ഏറ്റുവാങ്ങി.
അന്താരാഷ്ട്ര മുൻ പ്രസിഡന്റ് റിച്ചാർഡ് ഹോക്കിൻസ്, ഏഷ്യ പ്രസിഡന്റ് കീത്തി ജയവീര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്‌കോൾ ഇന്റർനാഷണൽ ഏഷ്യയിൽ തായ്‌ലൻഡ്, വിയറ്റ്‌നാം, മാലിദ്വീപ്, ശ്രീലങ്ക, ഖത്തർ, ഒമാൻ, യു.എ.ഇ., ഇന്ത്യ, അസർബൈജാൻ, ബഹ്‌റൈൻ, തായ്‌വാൻ, ഇന്തോനേഷ്യ, ഇസ്രായേൽ, ഹോങ്കോംഗ്, ഗുവാം സിംഗപ്പൂർ എന്നിവിടങ്ങളിലായി 43 ക്ലബ്ബുകളാണുള്ളത്.