'വലിയ യാനങ്ങൾ അനുവദിക്കരുത്'

Wednesday 02 July 2025 6:21 PM IST

കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിന് 50 മീറ്റർ നീളമുള്ള യാനങ്ങൾ അനുവദിക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗിനയച്ച കത്തിൽ ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ആശ്രിത വിഭാഗമാക്കരുത്. നിലവിലുള്ള ബോട്ടുകളെല്ലാം 24 മീറ്ററിൽ താഴെ നീളമുള്ളവയാണ്. 50 മീറ്റർ നീളമുള്ളവ ചെറു കപ്പലുകൾക്ക് സമാനമാണ് . വലിയ കപ്പലുകളും നൂതന സാങ്കേതികവിദ്യയും ചെറിയ ബോട്ടുകളുടെ മത്സ്യലഭ്യതയെ ബാധിക്കും. ഇക്കാര്യത്തിൽ തീരദേശ സമൂഹത്തിന്റെ പ്രതിനിധികളുമായി കൂടിയാലോചന നടത്തണമെന്നും ആവശ്യപ്പെട്ടു.