അവാർഡ് നേടി ഡോ. ഷക്കീല ഷംസു

Thursday 03 July 2025 12:12 AM IST

കളമശേരി :ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് കൊച്ചി ചാപ്ടർ നൽകുന്ന ഈ വർഷത്തെ ട്രാൻസ്ഫോർമേഷൻ ഗുരു അവാർഡിന് ഡോ. ഷക്കീല ഷംസുവിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായിരുന്നു ഡോ. ഷക്കീല.

ദേശീയ ആസൂത്രണ സമിതി ജോയിന്റ് അഡ്വൈസർ, മാനവ വിഭവശേഷി മന്ത്രാലയത്തിൽ സ്പെഷ്യൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 6 ന് എറണാകുളം റിനൈയ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പിയാർഡ് സി.എം.ഡി. മധു.എസ്. നായർ അവാർഡ് സമ്മാനിക്കും.