നാരായണ സ്മൃതി പഠന പരമ്പര
Wednesday 02 July 2025 8:37 PM IST
പെരുമ്പാവൂർ: തോട്ടുവ മംഗള ഭാരതി ആശ്രമത്തിൽ ജൂലായ് 6 മുതൽ നവംബർ വരെ അഞ്ച് മാസം നീണ്ടു നിൽക്കുന്ന ശ്രീനാരായണ ധർമ്മം (നാരായണ സ്മൃതി ) പഠനത്തിന് തുടക്കം. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസ്. 10 അദ്ധ്യായങ്ങളുള്ള ഈ കൃതിയുടെ രണ്ട് അദ്ധ്യായങ്ങൾ വീതമാണ് ഓരോ മാസവും നടക്കുക. ആറിന് നടക്കുന്ന ക്ലാസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഭാഷാസമിതി അംഗം ഡോ. എം.വി. നടേശൻ നയിക്കും. മാതാ ജ്യോതിർമയി ഭാരതി, മാതാ ത്യാഗീശ്വരി ഭാരതി, കെ.പി. ലീലാമണി, ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ . ഡോ.ആർ. അനിലൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.