തേൻ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം
Wednesday 02 July 2025 8:47 PM IST
കൊച്ചി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഇടുക്കി ജില്ലാ ഖാദി വ്യവസായ ഓഫീസിന് കീഴിലുള്ള നവീകരിച്ച നേര്യമംഗലം തേൻ സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അദ്ധ്യക്ഷത വഹിക്കും. ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. കണ്ണൻ,കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ഖാദി ബോർഡ് അംഗങ്ങളായ കെ.എസ്. രമേശ് ബാബു ,കെ. ചന്ദ്രശേഖരൻ,സാജൻ തൊടുകയിൽ, പ്രോജക്ട് ഓഫീസർ ഷീനമോൾ ജേക്കബ് എന്നിവർ ചടങ്ങിന്റെ ഭാഗമാകും.