തൊഴിൽമേള അഞ്ചിന്

Thursday 03 July 2025 1:48 AM IST
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റർ ജൂലായ് അഞ്ചിന് ജോബ് ഡ്രൈവ് നടത്തും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഏജൻസി മാനേജർ, ഫിനാൻസ് അഡ്വൈസർ, ഫീൽഡ് എൻജിനീയർ സർവീസ്, ഫീൽഡ് എക്സിക്യൂട്ടീവ് മാർക്കറ്റിംഗ്, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് പാലക്കാട് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രാവിലെ 10നാണ് അഭിമുഖം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, എൻജിനീയറിംഗ് ഐ.ടി.ഐ, ഡിപ്ലോമ, ഇ.സി.ഇ, ഐ.ടി.സി, ഇ ആൻഡ് ഐ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഫോൺ: 0491-2505435, 2505204