അദ്ധ്യാപക ഒഴിവ്
Thursday 03 July 2025 1:49 AM IST
ചിറ്റൂർ: ഗവ.കോളേജ് ചിറ്റൂരിൽ 2025-2026 അദ്ധ്യയന വർഷം ഹിന്ദി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ്, ജെ.ആർ.എഫ്, പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ജൂലായ് 17ന് രാവിലെ 10ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും 11ന് അഭിമുഖവും നടക്കും. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ 55 ശതമാനം മാർക്ക് നേടിയ പി.ജി ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. ഫോൺ: 8078042347.