ഡോക്ടേഴ്സ് ദിനം
Thursday 03 July 2025 1:50 AM IST
കോങ്ങാട്: കേരളശ്ശേരി ഹൈസ്‌കൂളിലെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്,അറബിക് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. കേരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ലത, ഡോ.സാജൻ ഫ്രാൻസിസ്, ഡോ. അനുപമ സുകുമാരൻ, ഡോ.ചാൾസ് ആന്റണി എന്നിവരെ ആദരിച്ചു. സ്‌കൗട്ട്സ് അദ്ധ്യാപകൻ വി.എം.നൗഷാദ്, ഗൈഡ്സ് ക്യാപ്റ്റൻ കെ.കെ.തുളസിദേവി, എ.ടി.ഹരിപ്രസാദ്, ക്ലബ് ക്യാപ്റ്റൻമാരായ ശ്രാവൺ ശബരീഷ്, കെ.ബി.ആയിഷ ഷബ്നം, എം.നിവേദ്യ, ജെ.ജുനൈദ്, കെ.എസ്.ആര്യ, വി.എ.അഭിനന്ദ് എന്നിവർ പങ്കെടുത്തു.