കേരള യൂണി​...

Monday 16 September 2019 6:48 PM IST
kerala university

പ്രാക്ടി​ക്കൽ

നാലാം സെമ​സ്റ്റർ ബി.​പി.എ (മൃ​ദം​ഗം) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 18 മുതൽ 20 വരെയും നാലാം സെമ​സ്റ്റർ ബി.​പി.എ (ഡാൻസ്) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 19 മുതൽ 20 വരെയും ശ്രീ സ്വാതി തിരു​നാൾ സംഗീത കോളേ​ജിൽ നട​ത്തും.

നാലാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബിഎ​സ് സി സൈക്കോ​ള​ജി, പോളി​മർ കെമിസ്ട്രി (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) വിഷ​യ​ങ്ങളുടെ പ്രാക്ടി​ക്കൽ 24, 25 തീയ​തി​ക​ളിൽ നട​ത്തും.

പരീക്ഷ മാറ്റി

18 മുതൽ ആരം​ഭി​ക്കാ​നി​രുന്ന ബി.എ (എസ്.​ഡി.ഇ) ബിരുദ (2017 അഡ്മി​ഷൻ) മൂന്നും നാലും സെമ​സ്റ്റർ പരീ​ക്ഷ​കൾ മാറ്റി​വച്ചു.

പരീ​ക്ഷാ​ഫലം

ഒന്നാം സെമ​സ്റ്റർ ബി.എ മല​യാളം ആൻഡ് മാസ് കമ്മ്യൂ​ണി​ക്കേ​ഷൻ, ബി.​എ​സ് സി ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ് സയൻസ് (2014, 2015 & 2016 അഡ്മി​ഷൻ - സപ്ലി​മെന്റ​റി), ബി.​എം.​എസ് ഹോട്ടൽ മാനേ​ജ്‌മെന്റ് (2017 അഡ്മി​ഷൻ - ഇംപ്രൂ​വ്‌മെന്റ്, 2018 അഡ്മി​ഷൻ - റഗു​ലർ), ബി.എ ജേർണ​ലിസം ആൻഡ് മാസ് കമ്മ്യൂ​ണി​ക്കേ​ഷൻ ആൻഡ് വീഡിയോ പ്രൊഡ​ക്‌ഷൻ (2013, 2014, 2015 & 2016 - സപ്ലി​മെന്റ​റി, 2017 - ഇംപ്രൂ​വ്‌മെന്റ്, 2018 - റഗു​ലർ), ബി.​എ​സ് സി ബയോ​ടെ​ക്‌നോ​ളജി (350) (2018 അഡ്മി​ഷൻ റഗു​ലർ, 2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2016, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി), ബി.​വോക് ടൂറിസം ആൻഡ് ഹോസ്പി​റ്റാ​ലിറ്റി മാനേ​ജ്‌മെന്റ് (2014 അഡ്മി​ഷൻ മുതൽ), ബി.​വോക് സോഫ്റ്റ്‌വെയർ ഡെവ​ല​പ്‌മെന്റ് (2018 അഡ്മി​ഷൻ റഗു​ലർ, 2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2016, 2015, 2014 അഡ്മി​ഷൻ സപ്ലി​മെന്റ​റി) കോഴ്സു​ക​ളുടെ പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 26 വരെ അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫീസ്

ഒന്നാം സെമ​സ്റ്റർ എം.​എഡ്ഡ് (2018 സ്‌കീം - റഗു​ലർ ആൻഡ് സപ്ലി​മെന്റ​റി), (2015 സ്‌കീം - സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ 27 വരെയും 150 രൂപ പിഴ​യോടെ ഒക്‌ടോ​ബർ 3 വരെയും 400 രൂപ പിഴ​യോടെ ഒക്‌ടോ​ബർ 11 വരെയും അപേ​ക്ഷി​ക്കാം.

ഇന്റർവ്യൂ

24 ന് നട​ത്താ​രുന്ന കോൺട്രാക്ട് ലൈബ്രറി അസി​സ്റ്റന്റ് തസ്തി​കയി​ലേ​ക്കു​ളള ഇന്റർവ്യൂ സെപ്റ്റം​ബർ 26 ലേക്ക് മാറ്റി​. സെപ്റ്റം​ബർ 23 ന് നട​ത്താൻ നിശ്ച​യി​ച്ചി​രുന്ന ഇന്റർവ്യൂ​വിൽ മാറ്റ​മി​ല്ല. ഹാജ​രാ​വാൻ നിർദ്ദേ​ശി​ക്ക​പ്പെ​ട്ട​വർ രാവിലെ 8.30 ന് സർവ​ക​ലാ​ശാ​ല​യിൽ ഹാജ​രാ​കണം.