വിമർശനങ്ങളിൽ തളരാതെ ഡോ. ഹാരിസ് നിലപാട് തുടരും, എന്റേത് പ്രൊഫഷണൽ സൂയിസൈഡ്

Thursday 03 July 2025 1:20 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധി തുറന്നു പറഞ്ഞതിലൂടെ താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. ഇടതുപക്ഷ സഹയാത്രികനായ ഞാൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്നു പറഞ്ഞത്. ഒരിക്കൽപോലും മന്ത്രിസഭയേയോ ആരോഗ്യവകുപ്പ് മന്ത്രിയേയോ വകുപ്പിനേയോ കുറ്റപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തുന്നത്.

ബ്യൂറോക്രസിക്ക് പ്രശ്‌നങ്ങളുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. അഭിപ്രായം തുറന്നുപറയുമ്പോൾ ആരോഗ്യമേഖലയ്ക്ക് ഇടിച്ചിൽ ഉണ്ടാകും. എന്നാൽ, അത് പരിഹരിച്ചാൽ ആരോഗ്യമേഖലയുടെ വളർച്ച ഉദ്ദേശിക്കുന്നതിനെക്കാൾ വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഒറ്റ ദിവസം കൊണ്ട്

എങ്ങനെ ശരിയായി?'

രണ്ടു മാസമാണ് കളക്ടറേറ്റിൽ ഫയൽ മുടങ്ങിക്കിടന്നതെന്ന് ഡോ.ഹാരിസ്. ചികിത്സയ്ക്ക് ആവശ്യമായ ഫയലുകൾ എങ്ങനെയാണ് രണ്ടുമാസം മുടങ്ങിക്കിടക്കുക. പ്രശ്‌നം ഉണ്ടായ അതേരാത്രിയിൽ തന്നെ പ്രശ്‌നം പരിഹരിച്ചു. ഒറ്റദിവസം കൊണ്ട് ഹൈദരാബാദ് വരെ പോയത് എങ്ങനെയാണ്. മറ്റു ഉപകരണങ്ങളും കഴിഞ്ഞ ദിവസം എത്തി. മാസങ്ങളും വർഷങ്ങളുമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് ഒറ്റ ദിവസം കൊണ്ട് ശരിയാകുന്നത്.

ഇനി ഇങ്ങനെ

വരാൻ കഴിയില്ല

അന്വേഷണ സമിതിക്ക് മുമ്പാകെ തെളിവുകളോടെ കാര്യങ്ങൾ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് ഡോ. ഹാരിസ്. പ്രതിവിധികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതൊക്കെ നടപ്പിലാകണം. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം

എന്റെ കരിയറും ജോലിയും ത്യജിച്ച് അത്രയും റിസ്‌കെടുത്താണ് ഞാൻ ഇപ്പോൾ മുന്നോട്ട് വന്നത്. ആരും ചെയ്യില്ല. ഒരുപക്ഷേ, ഇനി എനിക്ക് ഇങ്ങനെ വരാൻ കഴിയില്ല. ഞാനില്ലാതാകുന്നു എന്ന് വിചാരിച്ച് പ്രശ്‌നങ്ങളില്ലാതാകുന്നില്ല. അത് പരിഹരിക്കാൻ നടപടികളുണ്ടാകണം.

സ​ത്യം​ ​​പ​റ​ഞ്ഞ ഡോ​ക്ട​റെ​ ​സ​ർ​ക്കാർ വി​ര​ട്ടു​ന്നു​:​ ​സ​തീ​ശൻ

സ​ത്യം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​യൂ​റോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ഹാ​രീ​സി​നെ​ ​സ​ർ​ക്കാ​ർ​ ​പീ​ഡി​പ്പി​ക്കു​യും​ ​ഭ​യ​പ്പെ​ടു​ത്തു​ക​യു​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ ​ഡോ​ക്ട​ർ​ക്കെ​തി​രെ​ ​പ​ര​സ്പ​ര​ ​വി​രു​ദ്ധ​മാ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​ആ​രോ​ഗ്യ​മ​ന്ത്രി​യും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​ ​വി​ഗോ​വി​ന്ദ​നും​ ​സം​സാ​രി​ക്കു​ന്ന​ത്.​ ​ഇ​തി​ലെ​ല്ലാം​ ​ഭീ​ഷ​ണി​യു​ടെ​ ​സ്വ​ര​മു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ഡോ.​ഹാ​രി​സ് ​സ​ത്യ​മാ​ണ് ​തു​റ​ന്നു​ ​പ​റ​ഞ്ഞ​തെ​ന്നു​ ​വ്യ​ക്ത​മാ​യ​ല്ലോ.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​യും​ ​ഇ​ട​തു​ ​പ​ക്ഷ​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ ​ഫേ​സ്ബു​ക്കി​ൽ​ ​പോ​സ്റ്റി​ട്ട​ ​ഇ​ട​ത് ​സ​ഹ​യാ​ത്രി​ക​നാ​ണ് ​അ​ദ്ദേ​ഹം.​ ​അ​ങ്ങ​നെ​യൊ​രാ​ൾ​ക്കാ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ ​ന​ട​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​നി​വൃ​ത്തി​കേ​ട് ​കൊ​ണ്ട് ​തു​റ​ന്നു​ ​പ​റ​യേ​ണ്ടി​ ​വ​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മാ​ത്ര​മ​ല്ല​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലും​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​സ്ഥി​തി​ ​ദ​യ​നീ​യ​മാ​ണ്.​ ​ഡോ​ക്ട​റെ​ ​ചേ​ർ​ത്ത് ​പി​ടി​ക്കു​ക​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​നി​രാ​ക​രി​ക്കു​ക​യും​ ​ചെ​യ്യാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഒ​രു​പാ​ട് ​സ​ങ്ക​ട​ങ്ങ​ൾ​ ​ഇ​നി​യും​ ​പു​റ​ത്തു​ ​വ​രാ​നു​ണ്ട്.​ ​സ​ർ​ക്കാ​രി​ന് ​എ​തി​രെ​യ​ല്ല​ ​പ​റ​ഞ്ഞ​തെ​ങ്കി​ൽ​ ​എം.​വി.​ ​ഗോ​വി​ന്ദ​നും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഡോ​ക്ട​റെ​ ​വി​ര​ട്ടു​ന്ന​ത് ​എ​ന്തി​നാ​ണ്?
രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​കോ​ൺ​ഗ്ര​സി​നെ​ ​മ​തേ​ത​ര​ത്വം​ ​പ​ഠി​പ്പി​ക്കേ​ണ്ട.​ ​നി​ല​മ്പൂ​രി​ൽ​ ​ബി.​ജെ.​പി,​ ​സി.​പി.​എ​മ്മു​മാ​യി​ ​ധാ​ര​ണ​യു​ണ്ടാ​ക്കി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​വോ​ട്ട് ​പി​ടി​ക്കാ​നും​ ​എ​ൽ.​ഡി.​എ​ഫി​ന് ​വേ​ട്ടു​ ​ന​ൽ​കാ​നു​മു​ള്ള​ ​ധാ​ര​ണ​യാ​ണ് ​ഉ​ണ്ടാ​ക്കി​യ​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​രു​ടെ
വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ​ ​ഒ​രു​ ​നി​യ​ന്ത്ര​ണ​വും​ ​ഏ​ർ​പ്പെ​ടു​ത്താ​നാ​കി​ല്ല.​ ​ഇ​പ്പോ​ൾ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​മൊ​ന്നും​ ​ന​ട​ക്കു​ന്നി​ല്ല​ല്ലോ.​ ​ഖ​ദ​ർ​ ​ധ​രി​ക്കു​ന്ന​തും​ ​ധ​രി​ക്കാ​ത്ത​തു​മാ​യ​ ​ചെ​റു​പ്പ​ക്കാ​രു​ണ്ട്.​ ​താ​നും​ ​എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള​ ​വ​സ്ത്ര​വും​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും​ ​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​റ്റ​പ്പെ​ടു​ത്താ​ൻ​ ​നീ​ക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​ഡോ.​ഹാ​രി​സി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വി​മ​ർ​ശി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​അ​ദ്ദേ​ഹ​ത്തെ​ ​ഒ​റ്റ​പ്പെ​ടു​ത്തി​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​രം​ഗ​ത്തെ​ത്തി.​ ​ഇ​ട​തു​ ​സ​ഹ​യാ​ത്രി​ക​നാ​യ​ ​ഡോ.​ ​ഹാ​രി​സി​നെ​ ​നോ​വി​ക്കാ​തെ​യു​ള്ള​ ​പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​രെ​യു​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വി​മ​ർ​ശ​ന​ത്തി​ന് ​പി​ന്നാ​ലെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​നും​ ​മ​ന്ത്രി​മാ​ര​ട​ക്കം​ ​രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​ ​മു​ഖ​പ​ത്ര​വും​ ​വി​മ​ർ​ശി​ച്ചു.​ ​അ​തേ​സ​മ​യം,​ ​ഹാ​രി​സ് ​മി​ക​ച്ച​ ​ഡോ​ക്ട​റാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​അ​ദ്ദേ​ഹ​ത്തെ​ ​പി​ന്തു​ണ​ച്ചു.​ ​കു​നി​ഷ്ട് ​ഉ​ള്ള​താ​യി​ ​തോ​ന്നു​ന്നി​ല്ല​ ​സ​ർ​വീ​സ് ​ച​ട്ട​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​നോ​ക്ക​ട്ടെ​യെ​ന്നും​ ​പ​റ​ഞ്ഞു.