അദ്ധ്യാപക നിയമനം
Thursday 03 July 2025 12:30 AM IST
പത്തനംതിട്ട : പട്ടികവർഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ( എച്ച്.എസ്.എ ഹിന്ദി ) ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. പി.എസ്.സി നിയമനത്തിന് നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള, സ്കൂളിൽ താമസിച്ച് പഠിപ്പിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി - 689672 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 10. ഫോൺ: 04735 227703.