കെ.പി.എസ്.ടി.എ ധർണ
Thursday 03 July 2025 12:31 AM IST
പത്തനംതിട്ട: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ പത്തനംതിട്ടയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൻ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.ജി.കിഷോർ, സംസ്ഥാന സമിതി അംഗങ്ങളായ എസ്.പ്രേം, എസ്.ദിലീപ് കുമാർ, സി.കെ.ചന്ദ്രൻ, വി.ലിബികുമാർ, വൈസ് പ്രസിഡന്റുമാരായ ഫ്രെഡി ഉമ്മൻ, ആർ.ജ്യോതിഷ്, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.