യാത്രയയപ്പ് നൽകി
Thursday 03 July 2025 12:33 AM IST
റാന്നി : കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലംമാറി പോകുന്ന പഴവങ്ങാടി ഗവ.യു.പി സ്കൂൾ ശാസ്ത്രാദ്ധ്യാപിക എഫ്.അജിനിക്ക് യാത്രയയപ്പ് നൽകി. കഴിഞ്ഞ ഒരു ദശാബ്ദമായി റാന്നി ഉപജില്ലയുടെ ഭാഗമായിരുന്ന അജിനി കുട്ടികൾക്കൊപ്പം സമൂഹത്തിലും ശാസ്ത്രാഭിമുഖ്യം വളർത്താനും പരിസ്ഥിതി വിദ്യാഭ്യാസം നൽകാനും മാതൃകാപരമായി പ്രവർത്തിച്ചിരുന്നു. കൊവിഡ് കാലം മുതൽ ഓഗ്മെന്റഡ് റിയാലിറ്റി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയ അദ്ധ്യാപിക കുട്ടികളുടെ പ്രിയങ്കരിയുമാണ്. അവധിക്കാലങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങളും മാജിക്കുകളുമായി ആദിവാസി ഉന്നതികളിലും സജീവമായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തയാറാക്കിയ പഠനോപകരണങ്ങൾ ശാസ്ത്രാദ്ധ്യാപകരുടെയും സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടേയും പ്രശംസ നേടിയിരുന്നു.