യോഗം ചേർന്നു

Thursday 03 July 2025 12:34 AM IST

കോഴഞ്ചേരി : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് എ.ഡി.എം ബി.ജ്യോതിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. മാരാമൺ സെന്റ് ജോസഫ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ 10 മുതൽ 12 വരെയാണ് ഫെസ്റ്റ്. തോട്ടപ്പുഴശ്ശേരി സമൃദ്ധി കർഷകസംഘം, പഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ.കൃഷ്ണകുമാർ, കൃഷി ഓഫീസർ ലതാ മേരി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.