ഹേവൻ ഒഫ് ഹോപ് അഭയകേന്ദ്രം ഇന്ന് തുറക്കും

Thursday 03 July 2025 1:33 AM IST

കൊ​ച്ചി​:​ ​നി​ർ​ദ്ധ​ന​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​ക്യാ​ൻ​സ​ർ​ ​രോ​ഗി​ക​ൾ​ക്ക് ​ചി​കി​ത്സാ​കാ​ല​യ​ള​വി​ൽ​ ​താ​മ​സി​ക്കാ​ൻ​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യു​ടെ​ ​എ​തി​ർ​വ​ശ​ത്ത് ​നി​ർ​മി​ച്ച​ ​'​ഹേവ​ൻ​ ​ഒ​ഫ് ​ഹോ​പ്'​ ​അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​ചെ​യ​ർ​മാ​ൻ​ ​വി.​ജെ.​ ​കു​ര്യ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​ എ​സ്.​ഡി​ ​സ​ന്യാ​സ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​സ്ഥാ​പ​ക​നും​ ​എ​റ​ണാ​കു​ളം​-​അ​ങ്ക​മാ​ലി​ ​അ​തി​രൂ​പ​താം​ഗ​വു​മാ​യ​ ​വ​ർ​ഗീ​സ് ​പ​യ്യ​പ്പി​ള്ളി​യു​ടെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന്റെ​ ​സി.​എ​സ്.​ആ​ർ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ച്ച​ത്.​ ​സി​സ്റ്റ​ർ​ ​റെ​യ്‌​സി​ ​ത​ളി​യ​ൻ​ ​അ​ദ്ധ്യ​ക്ഷ​യാ​കും. ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ക്യാ​ൻ​സ​റി​ന് ​അ​ത്യാ​ധു​നി​ക​ ​ചി​കി​ത്സാ​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും​ ​രോ​ഗി​ക​ൾ​ക്കും​ ​കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും​ ​താ​മ​സി​ക്കാ​നു​ള്ള​ ​സ്ഥ​ലം​ക​ണ്ടെ​ത്തു​ക​ ​പ്ര​യാ​സ​മാ​യി​രു​ന്നു.​ ​കീ​മോ​യ്ക്കും​ ​റേ​ഡി​യേ​ഷ​നു​മാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​വ​രു​ന്ന​ ​പാ​വ​പ്പെ​ട്ട​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​ആ​ളു​ക​ളു​ടെ​ ​ദു​ര​വ​സ്ഥ​ ​മ​ന​സി​ലാ​ക്കി​യ​ ​സ​ന്യാ​സ​സ​മൂ​ഹ​മാ​ണ് ​വി​ഷ​യം​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന്റെ​ ​സി.​എ​സ്.​ആ​ർ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മൂ​ന്നു​കോ​ടി​യി​ല​ധി​കം​ ​രൂ​പ​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കാ​നാ​യി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്റെ​ ​കൈ​വ​ശ​മു​ള്ള​ 13​ ​സെ​ന്റ് ​സ്ഥ​ല​ത്ത് 10,000​ ​ച​തു​ര​ശ്ര​യ​ടി​ ​വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ​കെ​ട്ടി​ടം​ ​പ​ണി​ത​ത്.​ ​നാ​ല് ​നി​ല​ക​ളു​ള്ള​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഒ​രേ​സ​മ​യം​ 32​ ​രോ​ഗി​ക​ൾ​ക്കും​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​പ്ര​വേ​ശ​നം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.