ടാൽറോപിന്റെ വില്ലേജ് പാർക്ക് അഴിയൂരിൽ പ്രവർത്തനമാരംഭിച്ചു

Thursday 03 July 2025 1:39 AM IST

കോഴിക്കോട്: ടാൽറോപിന്റെ വില്ലേജ് പാർക്ക് കോഴിക്കോട് വടകരയിലെ അഴിയൂരിൽ പ്രവർത്തനമാരംഭിച്ചു. വില്ലേജ് പാർക്കിന്റെ ഉദ്ഘാടനം വടകര എം.എൽ.എ കെ.കെ രമ നിർവ്വഹിച്ചു. എഡ്യുക്കേഷൻ, ടെക്‌നോളജി, സംരംഭക മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് വില്ലേജ് പാർക്കിലൂടെ വടകരയെ കാത്തിരിക്കുന്നതെന്നും ഭാവിയിൽ ലോകം ഉറ്റുനോക്കുന്ന പ്രദേശമായി വടകരയെ മാറ്റിയെടുക്കാൻ വില്ലേജ് പാർക്കിലൂടെ സാധിക്കുമെന്നും കെ.കെ രമ പറഞ്ഞു. അനവധി സംരംഭങ്ങളെത്തുന്നതോടെ നിരവധി തൊഴിലവസരങ്ങളും പഞ്ചായത്തിൽ സൃഷ്ടിക്കപ്പെടുമെന്ന് ടാൽറോപ് കോഫൗണ്ടർ ആൻഡ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.

'സിലിക്കൺ വാലി മോഡൽ അഴിയൂർ', സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്', വനിതാശാക്തീകരണം ലക്ഷ്യമിടുന്ന 'പിങ്ക് കേഡേഴ്‌സ്' എന്നീ പ്രൊജക്ടുകളുടെ ലോഞ്ചും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. സിലിക്കൺ വാലി മോഡൽ അഴിയൂർ പ്രൊജക്ടിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണർമാരായ അഫ്‌ലഹ് മുഹമ്മദിനെയും സി.പി മുഹമ്മദിനെയും ആദരിച്ചു.

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വാർഡ് മെമ്പർമാരായ സി.എം സജീവൻ, അബ്ദുൽ റഹീം പി.പി, റിട്ട.എയർഫോഴ്‌സ് ഓഫീസർ ആസിഫ് മുഹമ്മദ് യൂസഫ്, ടാൽറോപ് ജി.സി.സി ഓപ്പറേഷൻസ് ഡയറക്ടർ റീം ഖാൻ, ടാൽറോപ് ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റ് ഫൈസൽ ടി.പി, ടാൽറോപ് ഇക്കോസിസ്റ്റം ഓഫീസർ മുഹമ്മദ് മുനീബ്, ടാൽറോപ് ബി.ഡി.എ ഫാത്തിമത്തുൽ മിസ്ബ തുടങ്ങിയവർ സംസാരിച്ചു.