25​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​​സ്റ്റെം ലാ​ബ് ​ സ​മ്മാ​നി​ക്കാൻ വണ്ടർല

Thursday 03 July 2025 1:43 AM IST

കൊ​ച്ചി​:​ 25​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​വ​ണ്ട​ർ​ല​ ​ഹോ​ളി​ഡേ​യ്‌​സ് ​ലി​മി​റ്റ​ഡ് ​സം​സ്ഥാ​ന​ത്തെ​ 25​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​സ്റ്റം​ ​(​സ​യ​ൻ​സ്,​ ​ടെ​ക്‌​നോ​ള​ജി,​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മാ​ത്ത​മാ​റ്റി​ക്‌​സ്)​ ​ലാ​ബു​ക​ൾ​ ​ന​ൽ​കു​ന്നു.​ ​അ​ടു​ത്ത​ ​ത​ല​മു​റ​യി​ലെ​ ​ശാ​സ്ത്ര​ജ്ഞ​ൻ​മാ​രെ​ ​വാ​ർ​ത്തെ​ടു​ക്കാ​നു​ദ്ദേ​ശി​ച്ചു​ള്ള​ ​ഈ​ ​ഉ​ദ്യ​മ​ത്തി​ന് ​'​ ​വ​ണ്ട​ർ​ലാ​ബ്‌​സ്'​ ​എ​ന്നാ​ണ് ​പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ​വ​ണ്ട​ർ​ല​ ​ഹോ​ളി​ഡേ​യ്‌​സ് ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ചെ​യ​ർ​മാ​നും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​അ​രു​ൺ​ ​കെ.​ ​ചി​റ്റി​ല​പ്പി​ള്ളി​ ​പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​യു.​പി,​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 200​ ​കു​ട്ടി​ക​ളെ​ങ്കി​ലും​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​ആ​റാം​ ​ക്ലാ​സ് ​മു​ത​ലു​ള്ള​ ​സ്‌​കൂ​ൾ​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​സ്റ്റം​ ​ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തും​ ​ലാ​ബ​റ​ട്ട​റി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള​റി​യാ​വു​ന്ന​ ​അ​ദ്ധ്യാ​പ​ക​രു​ണ്ടാ​യി​രി​ക്കു​ക​യും​ ​വേ​ണം.​ ​ വ​ണ്ട​ർ​ല​യു​ടെ​ ​അം​ഗീ​കൃ​ത​ ​വെ​ണ്ട​ർ​മാ​ർ​ ​ലാ​ബ​റ​ട്ട​റി​ ​സ്ഥാ​പി​ക്കു​ക​യും​ ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ ​വി​ധം​ ​വി​ശ​ദീ​ക​രി​ച്ചു​ ​കൊ​ടു​ക്കു​ക​യും​ ​ചെ​യ്യും.​ ​ഈ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​ ​സ്‌​കൂ​ളു​ക​ൾ​ ​h​t​t​p​s​:​/​/​a​p​p​s.​w​o​n​d​e​r​l​a.​c​o.​i​n​/​w​o​n​d​e​r​l​a​b​s​ ​എ​ന്ന​ ​പോ​ർ​ട്ട​ലി​ൽ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.