ലുലു ഫ്ലാറ്റ് 50 സെയിൽ ഇന്ന് മുതൽ

Thursday 03 July 2025 2:44 AM IST

കോ​ട്ട​യം​:​ 50​ ​ശ​ത​മാ​നം​ ​വി​ല​ക്കു​റ​വു​മാ​യി​ ​ലു​ലു​ ​ഫ്ലാ​റ്റ് 50​ ​സെ​യി​ൽ​ ​ഇ​ന്ന് ​മു​ത​ൽ​ 6​ ​വ​രെ​ ​ന​ട​ക്കും.​ ​ഹൈ​പ്പ​ർ​ ​മാ​ർ​ക്ക​റ്റ്,​ ​ഫാ​ഷ​ൻ​ ​സ്റ്റോ​ർ,​ ​ക​ണ​ക്ട് ​തു​ട​ങ്ങി​യ​ ​ലു​ലു​ ​സ്റ്റോ​റു​ക​ളി​ൽ​ ​നി​ന്ന് ​വി​ല​ക്കു​റ​വി​ൽ​ ​ഷോ​പ്പിം​ഗ് ​ന​ട​ത്താം.​ ​എ​ൻ​ഡ് ​ഒ​ഫ് ​സീ​സ​ൺ​ ​സെ​യി​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തു​ട​രു​ന്ന​ ​ഓ​ഫ​ർ​ ​വി​ല്പ​ന​യും​ ​ഇ​തോ​ടൊ​പ്പ​മു​ണ്ട്.​ ​അ​ന്താ​രാ​ഷ്ട്ര​ ​ബ്രാ​ൻ​ഡു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ലു​ലു​ ​മാ​ളു​ക​ളി​ലെ​ ​വി​വി​ധ​ ​ഷോ​പ്പു​ക​ൾ​ ​ലു​ലു​ ​ഓ​ൺ​ ​സെ​യി​ലി​ലൂ​ടെ​ ​ഓ​ഫ​ർ​ ​വി​ല്പ​ന​യു​ടെ​ ​ഭാ​ഗ​മാ​കും.​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ഹോം​ ​അ​പ്ല​യ​ൻ​സ​സി​ൽ​ ​ടി.​വി,​ ​വാ​ഷിം​ഗ്‌​മെ​ഷി​ൻ,​ ​ഫ്രി​ഡ്ജ് ​തു​ട​ങ്ങി​ ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും,​ ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ 50​ ​ശ​ത​മാ​നം​ ​കി​ഴി​വി​ൽ​ ​ല​ഭി​ക്കും.​ ​ ലു​ലു​ ​ഹൈ​പ്പ​ർ​ ​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​റീ​ട്ടെ​യി​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യും​ 50​ ​ശ​ത​മാ​നം​ ​കി​ഴി​വി​ൽ​ ​വാ​ങ്ങാം.​ ലു​ലു​ ​ഫു​ഡ് ​കോ​ർ​ട്ടി​ലെ​ ​എ​ല്ലാ​ ​ഷോ​പ്പു​ക​ളും​ ​വി​നോ​ദ​കേ​ന്ദ്ര​മാ​യ​ ​ഫ​ൺ​ട്യൂ​റ​യും​ ​ഓ​ഫ​ർ​ ​ദി​ന​ങ്ങ​ളി​ൽ​ ​രാ​ത്രി​ ​വൈ​കി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​രാ​വി​ലെ​ 9​ ​ന് ​തു​റ​ക്കു​ന്ന​ ​മാ​ൾ​ ​പു​ല​ർ​ച്ചെ​ 2​ ​വ​രെ​യു​ണ്ട്.​ ​പ്ര​ത്യേ​ക​ ​പാ​ർ​ക്കിം​ഗ് ​സൗ​ക​ര്യ​വു​മു​ണ്ട്.