സൂംബയെ വിമർശിച്ചു: അദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്

Thursday 03 July 2025 1:44 AM IST

പാലക്കാട്: വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ്, എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ അദ്ധ്യാപകനായ ടി.കെ. അഷ്റഫിനോട് മാനേജ്‌മെന്റ് വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. ഇക്കാര്യം കാണിച്ച് മാനേജ്‌മെന്റ് പ്രതിനിധി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകി. കത്ത് ഉപജില്ല വിദ്യാഭ്യസ ഓഫീസർ ഡി.ഡി.ഇയ്ക്ക് കൈമാറും. വിശദീകരണം കേട്ട ശേഷം നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ അഷറഫിനെതിരെ നടപടി എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയത്. 24 മണിക്കൂറിനകം നടപടി എടുക്കണമെന്നായിരുന്നു നിർദ്ദേശം.