മികച്ച തൊഴിലന്തരീക്ഷം: പട്ടികയിൽ ഇടം നേടി ഹാരിസൺ
Thursday 03 July 2025 2:45 AM IST
കൊച്ചി: മികച്ച തൊഴിൽ അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയിൽ ആർ.പി.ജി ഗ്രൂപ്പിന്റെ ഹാരിസൺ മലയാളം ലിമിറ്റഡ് (എച്ച്.എം.എൽ) ഇടം നേടി. ഗ്രേറ്റ് പ്ലേസ് ടു വർക്ക് തയ്യാറാക്കിയ പട്ടികയിൽ 21ാം സ്ഥാനമാണ് ഹാരിസൺ. 2014 മുതൽ ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റെ ടോപ്പ് 25 പട്ടികയിൽ തുടർച്ചയായി ഇടം നേടുന്ന കേരളം ആസ്ഥാനമായ കമ്പനിയാണ് ഹാരിസൺ മലയാളം ലിമിറ്റഡ്. തൊഴിലാളികൾക്കായി ചെയ്യുന്ന കാര്യങ്ങൾക്കുള്ള അംഗീകാരമാണ് നേട്ടമെന്ന് എച്ച്.എം.എൽ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ചെറിയാൻ എം. ജോർജ് പറഞ്ഞു.