ചിത്രലേഖ ഫിലിം സൊസൈറ്റി 60 വയസ്
Thursday 03 July 2025 1:06 AM IST
തിരുവനന്തപുരം: ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകരിച്ചതിന്റെ 60 വർഷം പൂർത്തിയാകുന്ന അഞ്ചിന് സംസ്ഥാനത്തെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വജ്രജൂബിലി വർഷമായി ആഘോഷിക്കും. ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 5ന് ഉച്ചയ്ക്ക് 2.30ന് പ്രസ് ക്ലബിലെ ടി.എൻ.ജി ഹാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും.
ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ചടങ്ങിൽ 60 ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകരെ ആദരിക്കും. സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുന്നതിനായി അടൂർ ഗോപാലകൃഷ്ണൻ ക്യൂറേറ്റ് ചെയ്ത 60 ക്ലാസിക് സിനിമകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.