ആതുര ശുശ്രൂഷകർക്ക് സ്നേഹാശ്രമത്തിൽ ആദരം

Thursday 03 July 2025 1:08 AM IST
കൊല്ലം ജില്ല ഗവ. ആശുപത്രിയിലെ പാലീയേറ്റീവ് വയോജന പരിചരണ വിഭാഗം ആതുര ശുശ്രുഷകർക്ക് വേളമാനൂർഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബം ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് സമർപ്പിച്ചപ്പോൾ

ചാത്തന്നൂർ: സ്നേഹാശ്രമത്തിലെ വൃദ്ധമാതാപിതാക്കളെ പരിചരിക്കുന്ന കൊല്ലം ജില്ല ഗവ.ആശുപത്രിയിലെ പാലിയേറ്റീവ് വയോജന പരിചരണ വിഭാഗം ആതുര ശുശ്രുഷകർക്ക് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബം ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് അർപ്പിച്ചു. ജില്ല പാലീയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ജി. കിരൺ കൃഷ്ണനെയും ടീം അംഗങ്ങളായ അഞ്ജുആദർശ്, ജയ്മോൻ, അസ്നി അനീഷ്, എസ്.വൈ. ഗംഗ, നവ്യ ബി.മുരളി എന്നിവരെയും സ്നേഹാശ്രമത്തിലെ അച്ഛനമ്മമാർ പൊന്നാട ചാർത്തി ആദരിച്ചു. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ സന്ദേശവും ലക്ഷ്യവും ചരിത്രവും ഡോ. ജി. കിരൺ കൃഷ്ണൻ വിശദീകരിച്ചു. സ്നേഹാശ്രമം മാനേജർ മൈത്രി, അസി.മാനേജർ പത്മകുമാർ, നഴ്സ് സുധർമ്മിണി എന്നിവർ നേതൃത്വം നൽകി.