അവാർഡ് വിതരണം
Thursday 03 July 2025 12:08 AM IST
കുടശനാട്: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്‌കൂളുകളിൽ നിന്ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സെൻട്രൽ ട്രാവൻകൂർ സഹോദയയുടെ നേതൃത്വത്തിൽ അവാർഡ് വിതരണം ചെയ്തു. സി.റ്റി.എസ്.സി പ്രസിഡന്റ് ബിൻസി സൂസന്റെ അദ്ധ്യക്ഷതയിൽ തിരുവന്തപുരം ഹെഡ് സി.ഒ.ഇ, സി ബി എസ് ഇ എച്ച്.അന്നപൂരണി ഉദ്ഘാടനം ചെയ്തു. സി റ്റി.എസ്.സി സെക്രട്ടറി മിനു എലിസബത്ത് ജോസഫ് , ഫാദർ വിമൽ മാമൻ ചെറിയാൻ, നിഷ എബി , ഡോക്ടർ സൂസൻ, ദീപ ജി.പിള്ള എന്നിവർ പ്രസംഗിച്ചു.