വാർഡ് സഭയും അനുമോദനവും
Thursday 03 July 2025 12:17 AM IST
തിരുവല്ല : നഗരസഭയിലെ ഉത്രമേൽ വാർഡ് സഭയും അനുമോദനവും ഡിവൈ.എസ്.പി വർഗീസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന് അനുമോദനം നൽകി. വാർഡ് കോർഡിനേറ്റർ അനിത പി.ആർ, നഗരസഭാ രജിസ്റ്റാർ വിനോദ് വി.എസ്, എൻജിനീയറിംഗ് ഓവർസിയർ ഡിപിൻ, സൂപ്പർവൈസർ സന്ധ്യ, അർബൻ ഹെൽത്ത് സെന്റർ അമ്പിളി ജി.കെ, ജെ.പി.എച്ച് എൻ.ബീന.പി, സുനോജ് എസ് ആനന്ദ്, ഡോക്ടർ പ്രശാന്ത്, പ്രതീഷ് ജി.പ്രഭു എന്നിവർ പ്രസംഗിച്ചു.