വേ​ണം,​​ ​പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ പൊ​തു​ ​കം​ഫ​ർട്ട് ​സ്റ്റേ​ഷ​ൻ

Wednesday 02 July 2025 11:42 PM IST

സു​ചി​ത്ര​ൻ ​അ​റോറ പ​ര​പ്പ​ന​ങ്ങാ​ടി​:​ ​പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍​ ​താ​നൂ​ര്‍​ ​റോ​ഡി​ല്‍​ ​ബ​സ് ​കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്ക് ​മൂ​ത്ര​ശ​ങ്ക​ ​ഉ​ണ്ടാ​യാ​ല്‍​ ​പാ​ടു​പെ​ടും.​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ടൗ​ണി​ല്‍​ ​താ​നൂ​ര്‍​ ​റോ​ഡി​ലും​ ​ക​ട​ലു​ണ്ടി​ ​റോ​ഡി​ലു​മാ​യി​ ​ബ​സ് ​കാ​ത്തു​നി​ല്‍​ക്കു​ന്ന​ ​നൂ​റു​ക​ണ​ക്കി​ന് ​യാ​ത്ര​ക്കാ​രാ​ണ് ​പൊ​തു​വാ​യി​ട്ടു​ള്ള​ ​ഒ​രു​ ​കം​ഫ​ര്‍​ട് ​സ്റ്റേ​ഷ​ന്‍​ ​ഇ​ല്ലാ​ത്ത​തി​നാ​ല്‍​ ​പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ടൗ​ണി​ല്‍​ ​നി​ല​വി​ല്‍​ ​മൂ​ന്നു​ ​ബ​സ് ​കാ​ത്തി​രി​പ്പു​ ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.​അ​തി​ല്‍​ ​ഒ​ന്ന് ​ചെ​മ്മാ​ട്‌​റോ​ഡി​ലു​ള്ള​ ​മു​നി​സി​പ്പ​ല്‍​ ​ബ​സ് ​സ്റ്റാ​ന്റും​ ​താ​നൂ​ര്‍ ​റോ​ഡി​ല്‍​ ​മു​നി​സി​പ്പ​ല്‍​ ​ഓ​ഫീ​സി​നു​ ​മു​ന്‍​വ​ശം​ ​ഒ​രു​ ​ബ​സ് ​കാ​ത്തി​രി​പ്പ്‌​കേ​ന്ദ്ര​വും.​ഇ​തി​ല്‍​ ​ചെ​മ്മാ​ട്‌​റോ​ഡി​ലു​ള്ള​ ​മ​ല​പ്പു​റം​ ​മ​ഞ്ചേ​രി​ ​ഭാ​ഗ​ത്തേ​ക്ക്‌​പോ​കു​ന്ന​ ​ബ​സു​ക​ള്‍​ക്കു​ള്ള​ ​സ്റ്റാ​ന്‍​ഡി​ലാ​ണ് ​നി​ല​വി​ല്‍​ ​കം​ഫർ‍​ട്ട് ​സ്റ്റേ​ഷ​ന്‍​ ​ഉ​ള്ള​ത്.​എ​ന്നാ​ല്‍​ ​ക​ട​ലു​ണ്ടി​ ​റോ​ഡി​ല്‍​ ​കോ​ഴി​ക്കോ​ട്ടേ​ക്കും​ ​ചാ​ലി​യം​ ​ഭാ​ഗ​ത്തേ​ക്കും​താ​നൂ​ര്‍​ ​റോ​ഡി​ല്‍​ ​തി​രൂ​ര്‍,​ ​ഗു​രു​വാ​യൂ​ര്‍​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ന്ന​വ​ര്‍​ക്കു​മാ​ണ് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​ല​ഭി​ക്കേ​ണ്ട​ത്.​ ​പ​യ​നി​ങ്ങ​ല്‍​ ​ജം​ഗ്ഷ​നി​ല്‍​ ​പീ​ടി​ക​ ​വ​രാ​ന്ത​യി​ലാ​ണ് ​ബ​സ് ​കാ​ത്തി​രി​പ്പ് ​കേ​ന്ദ്ര​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ​ ​താ​നൂ​ര്‍​ ​റോ​ഡി​ലും​ ​ക​ട​ലു​ണ്ടി​ ​റോ​ഡി​ലു​മാ​യി​ ​വിദ്യാ​ര്‍​ത്ഥി​ക​ള്‍​ ​അ​ട​ക്കം​ ​നി​ത്യേ​ന​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​യാ​ത്ര​ക്കാ​രാ​ണ് ​ബ​സ് ​കാ​ത്തു​ ​നി​ല്‍​ക്കാ​റു​ള്ള​ത്.​ ​സ്ത്രീ​ക​ള്‍​ ​അ​ട​ക്ക​മു​ള്ള​ ​യാ​ത്ര​ക്കാ​ര്‍​ക്ക് ​മൂ​ത്ര​മൊ​ഴി​ക്കാ​ന്‍​ ​മ​റ്റു​ ​സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല.