പ്രതിഭകൾക്ക് അനുമോദനം

Thursday 03 July 2025 12:46 AM IST
എട്ടാം വാർഡ്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അവാർഡ് വിതരണവും അനുമോദന സദസ്സും കെ പി സി സി മെമ്പർ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ബാലുശ്ശേരി : എൽ.എസ്.എസ് , എൻ.എം.എം.എസ് വിജയികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കായിക പ്രതിഭകളായ ബബിൻ. ടി. പി, വിവേദ, വൈഗാലക്ഷ്മി എന്നിവരെയുംഎട്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് പ്രസിഡന്റ് ടി. കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി.സി. സി. മെമ്പർ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വിനോദ്കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ യു. കെ. വിജയൻ, അഡ്വ.രാജേഷ്‌കുമാർ, എ.കെ രാധാകൃഷ്ണൻ, വി.സി. ശിവദാസ്, എൻ. പ്രഭാകരൻ, റജിന ബാലകൃഷ്ണൻ, ആർ. കെ. പ്രഭാകരൻ, ബാബു ടി. കെ, കൃഷ്ണൻ മംഗലശ്ശേരി, ശ്രീവത്സൻ.ആർ..പി. സുബ്രഹ്മണ്യൻ, കുന്നോത്ത്‌ മനോജ്‌, സുരേന്ദ്രൻ അണോൽ എന്നിവർ പ്രസംഗിച്ചു.