വി.എസിന്റെ നിലയിൽ മാറ്റമില്ല
Thursday 03 July 2025 12:51 AM IST
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് നേരിയ നിലയിൽ പ്രതികരിക്കുന്നു. എന്നാൽ ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. ഡയാലിസിസും തുടരുകയാണ്. തലച്ചോറിന്റെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ പ്രത്യേക മെഡിക്കൽ സംഘം വിലയിരുത്തുന്നുണ്ട്. രാഷ്ട്രീയ കക്ഷി നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ മകൻ അരുൺകുമാറുമായി ആശയവിനിമയം നടത്തുന്നുണ്ട്.