സ്കൂളുകളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു
കുന്നത്തൂർ:പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ എൽ.പി,യു.പി സ്കൂളുകളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.വെസ്റ്റ് കല്ലട എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ് ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.സുധീർ,ജെ.അംബിക കുമാരി,വാർഡ് അംഗം സിന്ധു.എസ്,എസ്എംസി അംഗങ്ങൾ അധ്യാപകർ എന്നിവർ സംസാരിച്ചു.പ്രഥമാധ്യാപിക മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വത്സല നന്ദിയും പറഞ്ഞു.പദ്ധതിക്കായി 12 ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റി വെച്ചത്.എയ്ഡഡ്,അൺ എയ്ഡഡ് ഉൾപ്പെടെ 5 സ്കൂളുകളിലെ കുട്ടികൾക്കാണ് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്. 4 സർക്കാർ സ്കൂളുകളും പട്ടകടവ് സെൻ്റ് ആൻഡ്രൂസ് ഉൾപ്പെടെ 5 സ്കൂളിൽ പദ്ധതി നടപ്പിലാക്കി. (Pho:പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ എൽ.പി,യു.പി സ്കൂളുകളിൽ ആരംഭിച്ച പ്രഭാത ഭക്ഷണത്തിൻ്റെ വിതരണോദ്ഘാടനം പ്രസിഡൻ്റ് ഡോ.സി.ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.