ഗ്രേഡ് എസ്.ഐമാരെ യഥാർത്ഥ എസ്.ഐമാരല്ല
Thursday 03 July 2025 12:02 AM IST
തിരുവനന്തപുരം: ഗ്രേഡ് എസ്.ഐമാരെ യഥാർത്ഥ എസ്.ഐമാരായി കണക്കാക്കാനാവില്ലെന്ന് സർക്കാർ. കേസന്വേഷണം അടക്കം എസ്.ഐമാരുടെ ചുമതലകൾ എ.എസ്.ഐമാർക്ക് നൽകാൻ നിയമത്തിലും ചട്ടത്തിലും ഭേഗദതി വരുത്താനാവില്ലെന്നും ആഭ്യന്തര വകുപ്പ് പൊലീസ് മേധാവിയെ അറിയിച്ചു. ഇക്കാര്യമുന്നയിച്ച് പൊലീസ് മേധാവി നേരത്തേ സർക്കാരിന് കത്ത് നൽകിയിരുന്നു. പൊലീസിലെ സബ് ഇൻസ്പെക്ടർ എന്നതുകൊണ്ട് റഗുലർ സബ് ഇൻസ്പെക്ടർമാരെയാണ് ഉദ്ദേശിക്കുന്നത്. ജോലിഭാരം ക്രമീകരിക്കാൻ ഗ്രേഡ് എസ്.ഐമാരെ റഗുലർ എസ്.ഐമാരുടെ ചുമതലയേൽപ്പിക്കാറുണ്ട്. പക്ഷേ ഇവരെ റഗുലർ എസ്.ഐമാരായി കണക്കാക്കാനാവില്ലെന്നും ആഭ്യന്തര വകുപ്പ് അഡി. ചീഫ്സെക്രട്ടറിയുടെ കത്തിൽ പറയുന്നു.