വടക്കൻ ജില്ലകളിൽ മഴ ശക്തമാകും

Thursday 03 July 2025 12:04 AM IST

തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് വീണ്ടും സജീവമാകുന്നതിനാൽ മഴയുടെ ശക്തി കൂടും. ഇന്നു മുതൽ മൂന്നു ദിവസം മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ ഒറ്രപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. കേരതീരത്ത് കടലാക്രമണം രൂക്ഷമായേക്കും. തീരദേശവാസികൾ ജാഗ്രത പാലിക്കണം..