പുരപ്പുറത്തെ സോളാർ: കത്തിത്തുടങ്ങും മുമ്പേ സോളാർ ഇരുട്ടിൽ

Thursday 03 July 2025 12:14 AM IST

കൊ​ല്ലം: കേ​ര​ള​ത്തി​ലെ സോ​ളാർ വ്യ​വ​സാ​യി​ക​ളിൽ, പ​ച്ച​പി​ടി​ക്കും മു​മ്പേ ത​ക​രു​മെ​ന്ന ആ​ശ​ങ്ക സൃ​ഷ്ടി​ച്ച് സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്റെ പു​തി​യ സോ​ളാർ ക​ര​ട് ന​യം. നി​ല​വിൽ സാ​ധാ​ര​ണ​ക്കാ​രാ​യ സോ​ളാർ ഉ​പ​ഭോ​ക്താ​ക്കൾ​ക്ക് ല​ഭി​ക്കു​ന്ന പ​ല ആ​നുകൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന ക​ര​ട് ന​യ​ത്തി​ലെ നിർ​ദ്ദേ​ശ​ങ്ങ​ളാ​ണ് പ്ര​ശ്‌​നം. സോ​ളാർ ഉ​പ​ഭോ​ക്താ​ക്കൾ ഉത്പാ​ദി​പ്പി​ച്ച് നൽ​കു​ന്ന വൈ​ദ്യു​തി​ക്ക് പ​ക​രം തി​രി​ച്ച് കെ.എ​സ്.ഇ.ബി വൈ​ദ്യു​തി നൽ​കു​ന്ന ന​യം മാ​റ്റി ഉ​ത്​പാ​ദ​കർ​ക്ക് കൊ​ടു​ക്കു​ന്ന വൈ​ദ്യു​തി​ക്ക് കു​റ​ഞ്ഞ വി​ല​യും കെ.എ​സ്.ഇ.ബി​യിൽ നി​ന്നെ​ടു​ക്കു​ന്ന വൈ​ദ്യു​തി​ക്ക് ഉ​യർ​ന്ന വി​ല​യും ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​ധാ​ന​പ്ര​ശ്‌​നം. നി​ല​വിൽ മൺ​സൂൺ ഇ​ത​ര മാ​സ​ങ്ങ​ളിൽ അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി മൺ​സൂൺ ​കാ​ല​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

മാ​സം തോ​റും ബിൽ ക​ണ​ക്കാ​ക്കാ​നു​ള്ള നീ​ക്കം ഉ​പ​ഭോ​ക്താ​ക്കൾ​ക്ക് വ​ലി​യ ന​ഷ്ടം സൃ​ഷ്ടി​ക്കും. മൺ​സൂൺ ഇ​ത​ര കാ​ല​ത്ത് ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​ക്ക് കു​റ​ഞ്ഞ വി​ല​യേ ല​ഭി​ക്കൂ. മൺ​സൂൺ കാ​ല​ത്ത് കൂ​ടു​തൽ വി​ല നൽ​കി വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി വ​രും. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാർ അ​വ​രു​ടെ വീ​ട്ടിൽ ഉത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി അ​വ​രു​ടെ ക​ട​ക​ളിൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വീ​ലിം​ഗ് സം​വി​ധാ​ന​ത്തി​ന് പു​തു​താ​യി അ​നു​മ​തി നൽ​കേ​ണ്ടെ​ന്ന ര​ഹ​സ്യ നിർ​ദ്ദേ​ശ​വും കെ.എ​സ്.ഇ.ബി ഉ​ദ്യോ​ഗ​സ്ഥർ​ക്ക് നൽ​കി​യി​ട്ടു​ണ്ടെ​ന്നും സോ​ളാർ വ്യ​വ​സാ​യി​കൾ ആ​രോ​പി​ക്കു​ന്നു.

സോ​ളാർ ക​ര​ട് ന​യം തിരിച്ചടി

 പു​തി​യ ന​യം നി​ല​വിൽ വ​ന്നാൽ ഉ​പ​ഭോ​ക്താ​വി​ന് നി​ല​വിൽ ചെല​വാ​കു​ന്ന തു​ക​യു​ടെ ഇ​ര​ട്ടി മു​തൽ മു​ട​ക്കേ​ണ്ടിവ​രും

 സാ​മ്പ​ത്തി​ക നേ​ട്ട​മി​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്കൾ പിന്മാറും

 ത​ക​രു​ന്ന​ത് കേ​ര​ള​ത്തി​ലെ 5000 കോ​ടി​യു​ടെ സോ​ളാർ വ്യ​വ​സാ​യം

 സർ​ക്കാ​രി​ന് നഷ്ടം 500 കോ​ടി​യു​ടെ ജി.എ​സ്.ടി

1000 കോ​ടി സ​ബ്‌​സി​ഡി ന​ഷ്ടം

സോ​ളാ​റി​നോ​ടു​ള്ള താ​ല്​പ​ര്യം കേ​ര​ള​ത്തിൽ കു​റ​ഞ്ഞാൽ പ്ര​ധാ​ന​മ​ന്ത്രി സൂ​ര്യ​ഘർ പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട ആ​യി​രം കോ​ടി രൂ​പ​യു​ടെ സ​ബ്‌​സി​ഡി​യും ന​ഷ്ട​മാ​കും.

ക​ര​ട് ന​യ​ത്തി​നെ​തി​രെ സോ​ളാർ മേ​ഖ​ല​യിൽ പ​ണി​യെ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രും സോ​ളാർ ഉ​പ​ഭോ​ക്താ​ക്ക​ളും ഇന്ന് തി​രു​വ​ന​ന്ത​പു​രത്തെ കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷൻ ആ​സ്ഥാ​ന​ത്തേ​ക്ക് മാർ​ച്ച് ന​ട​ത്തും.

സോളാർ വ്യവസായികൾ