പൊലീസിൽ താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി
Thursday 03 July 2025 1:14 AM IST
തിരുവനന്തപുരം: സായുധ പൊലീസ് ബറ്റാലിയനിൽ റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാർക്ക് പരിശീലനം നൽകുന്നതിന് 413 താത്കാലിക പരിശീലന തസ്തികകൾക്കും 200 ക്യാമ്പ് ഫോളോവർ തസ്തികകൾക്കും തുടർച്ചാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത മേയ് 31വരെയാണ് തുടർച്ചാനുമതി. പൊലീസ് ബറ്റാലിയനിൽ പരിശീലനത്തിലുള്ള റിക്രൂട്ടുകൾക്ക് പരിശീലനം നൽകാനായി 2010ലാണ് താത്കാലിക ഇൻസ്ട്രക്ഷണൽ സ്റ്റാഫ് തസ്തികകൾ സൃഷ്ടിച്ചത്.