ശമ്പള കമ്മിഷനെ ഉടൻ നിയമിക്കണം: കെ.പി.എസ്.ടി.എ
Thursday 03 July 2025 12:19 AM IST
കൊല്ലം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം വിദ്യാഭ്യാസ ജില്ലാ ഏകദിന നേതൃത്വ ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഷിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശ്രീഹരി, ബി. ജയചന്ദ്രൻ പിള്ള, സി. സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം, എം.പി. ശ്രീകുമാർ, വരുൺ ലാൽ, ജാസ്മിൻ, ജയകൃഷ്ണൻ, ബിജു സ്റ്റീഫൻസൺ, വത്സ, നവാസ്, ഉണ്ണി ഇലവിനാൽ, നീതു, ഗീതാകുമാരി, അജിത, റോജ മാർക്കോസ്, പ്രമോദ് ലാൽ, ഷാജഹാൻ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ
ഹരിസുതൻ പിള്ള, ഡോ. പി.കെ. സാബു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.