കെ സ്മാർട്ടിൽ സിറ്റിസൺ പോർട്ടലിലെ സങ്കീർണതകൾ പരിഹരിക്കണം: ആർ.ജെ.ഡി

Thursday 03 July 2025 2:11 AM IST

മലപ്പുറം: കെ സ്മാർട്ട് സംവിധാനം പൂർണ്ണ സജ്ജമാകും മുമ്പ് പഞ്ചായത്തുകളിൽ ധൃതി പിടിച്ച് നടപ്പിലാക്കിയത് മൂലം സാധാരണക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി ) ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ആർ.ജെ.ഡി ദേശീയ സമിതിയംഗം സബാഹ് പുൽപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അഡ്വ എം.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണൻ, എം.സിദ്ധാർത്ഥൻ, അലി പുല്ലിതൊടി, എൻ.പി. മോഹൻരാജ്, ഹംസ എടവണ്ണ, മേച്ചേരി സെയ്തലവി, കെ.സി. സെയ്തലവി മമ്പുറം, വിജയൻ കിണാറ്റീരിയിൽ, ചന്ദ്രൻ നീലാമ്പ്ര, ഒ.പി. ഇസ്മായിൽ, വേണു പുതുക്കോട്, അലവി പുതുശ്ശേരി, തേനത്ത് മൊയ്തീൻ കുട്ടി, സന്തോഷ് പറപ്പൂർ,​ ചെമ്പൻ ശിഹാബ്, കോയ വേങ്ങര എന്നിവർ സംസാരിച്ചു.