രക്ഷിതാക്കൾക്ക് വഴികാട്ടിയായി പ്രവൃത്തി പരിചയ ക്ലബ്ബ്
Thursday 03 July 2025 2:14 AM IST
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവൃത്തി പരിചയ ക്ലബിന്റെ കീഴിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക കെ.കെ. സൈബുന്നീസ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്ക് സാനിറ്റൈസർ,ഹാൻഡ് വാഷ്, ലിക്വിഡ് ബ്ലൂ, സോപ്പുപൊടി,പേപ്പർ പേന, സീഡ് പേന, പേപ്പർ ബാഗ്, കേക്ക് ബാഗ്, ന്യൂസ് പേപ്പർ കൊണ്ടുള്ള പലചരക്കു കടകളിൽ ഉപയോഗിക്കുന്ന കവർ എന്നിവയിൽ പരിശീലനം നടത്തി. പ്രവൃത്തി പരിചയ ക്ലബ് കൺവീനർ സുമൻ പോൾ, സ്‌പെഷ്യൽ എജ്യു ക്കേറ്റർ കെ. പ്രസീന പരിശീലനത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ അലി കടവണ്ടി, സെപ്യൂട്ടി എച്ച്.എം കെ സുധ, എൻ വിനീത എന്നിവർ സംസാരിച്ചു.