കുളിക്കുന്നതിനിടെ കുഞ്ഞിത്തവള അടുത്തെത്തി, പിന്നാലെ ആനക്കുട്ടി ചെയ്തത്; വെെറലായി വീഡിയോ

Thursday 03 July 2025 11:45 AM IST

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ ആനക്കുട്ടികളുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. അവയുടെ വികൃതിയും തമാശയും ആളുകൾക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു ആനക്കുട്ടി കുളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'രാജമന്നെെ മെമ്മറീസ്'എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മന്നാർകുടി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് ദൃശ്യങ്ങളിൽ ഉള്ളത്.

പെെപ്പിൽ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം ആനയുടെ ശരീരത്തിൽ വീഴുമ്പോൾ അത് സന്തോഷം കൊണ്ട് തുമ്പിക്കെെ ഉയർത്തി നിൽക്കുന്നതും പെട്ടെന്ന് ഒരു ചെറിയ തവളയെ കണ്ട് പേടിക്കുന്നതും വീഡിയോയിൽ ഉണ്ട്. തവളയെ കണ്ട ഉടൻ പേടിച്ച് കാൽ മാറ്റുകയാണ് ആനക്കുട്ടി. പിന്നാലെ തവള ആ സ്ഥലത്ത് നിന്ന് ചാടിപോകുന്നു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. ആനക്കുട്ടി ഭയം കൊണ്ടല്ല പുറകിലേക്ക് പോയതെന്നും മറിച്ച് തന്റെ കാലിനടിയിൽപ്പെട്ട് തവളയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും പലരും അഭിപ്രായപ്പെടുന്നു.

'എടാ ഒന്നുമില്ലേലും നിന്റെ നഖത്തിന്റെ അത്ര പോലും ഇല്ലാത്തൊരു തവള കുഞ്ഞല്ലേ, എന്തിനാ ഇങ്ങനെ പേടിക്കുന്നത്', ' ആനയുടെ മുടി കാണാൻ നല്ല ഭംഗിയുണ്ട്', 'ആന പേടിച്ചുപോയി', ' എന്തു സുന്ദരിയാണ് ആന', ' ഇങ്ങനെ പേടിക്കല്ല ഡാ' ഇങ്ങനെ പോകുന്നു കമന്റുകൾ.