അഴിയൂരിൽ കർഷക സഭ

Friday 04 July 2025 12:02 AM IST
അഴിയൂർ കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷക സഭയും പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു

വടകര: അഴിയൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിലിൽ അദ്ധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്തയിൽ ഗുണമേന്മയുള്ള വിവിധ പച്ചക്കറി തൈകൾ വിതരണം നടത്തി. കൃഷി ഓഫിസർ പി എസ് സ്വരൂപ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ ജയചന്ദ്രൻ , സി .എച്ച് സജീവൻ, പി. കെ പ്രീത , കാർഷിക വികസന സമിതി അംഗങ്ങളായ കെ .വി രാജൻ, പ്രദിപ് ചോമ്പാല , ഇ .ടി .കെ പ്രഭാകരൻ, കെ .എ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.