എൻ.ജി.ഒ അസോ. പ്രതിഷേധം
Friday 04 July 2025 12:02 AM IST
കോഴിക്കോട്: ശമ്പള പരിഷ്കരണം നടപ്പിലാക്കാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ജൂലായ് മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പള പരിഷ്കരണത്തെ സർക്കാർ അട്ടിമറിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഇപ്പോൾ അക്കാര്യം മിണ്ടുന്നില്ലെന്നും കെ.സി അബു പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചേമ്പാല അദ്ധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ നായർ മുഖ്യപ്രഭാഷണം നടത്തി. മധു രാമനാട്ടുകര, ബിനീഷ് കുമാർ, ഡി. രവി, എൻ.ടി. ജിതേഷ്, എൻ.പി രഞ്ജിത്ത്, കെ.വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.