ഡി.എ.ഡബ്ല്യു.എഫ്  ബഹുജന മാർച്ച്

Friday 04 July 2025 12:02 AM IST
ഡി.എ.ഡബ്ള്യു. എഫ് കാന്തലാട് വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

തലയാട്.:കാന്തലാട് വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എ.ഡബ്ല്യു.എഫ് ( ഭിന്നശേഷി സംഘടന ) ബഹുജന മാർച്ചും ധർണയും നടത്തി. സി.പി.എം കാന്തലാട് ലോക്കൽ കമ്മിറ്റി അംഗം പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഡി.എ.ഡബ്ല്യു.എഫ് ബാലുശ്ശേരി ഏരിയ സെക്രട്ടറി അബ്ദു നടുക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ട്രഷർ നിസാർ ഉസ്താദ്, വൈസ് പ്രസിഡന്റ് സദാനന്ദൻ, പി.ആർ.സുരേഷ്, വി.വി.വിജയൻ എന്നിവർ പ്രസംഗിച്ചു. കാന്തലാട് വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ കർഷകരും കർഷക തൊഴിലാളികളും വിദ്യാർത്ഥികളും ഭിന്നശേഷിക്കാരും പലവിധ അപേക്ഷകൾക്കും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കാന്തലാട് വില്ലേജ് ഓഫീസിൽ നിന്ന് കിലോമീറ്റർ സഞ്ചരിച്ചുവേണം ഇപ്പോൾ ചാർജ്ജുള്ള കിനാലൂരും കട്ടിപ്പാറയും എത്താൻ. വാഹന സൗകര്യം കുറഞ്ഞ പ്രദേശമായതിനാൽ എത്തിപ്പെടുക പ്രയാസമാണെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.