റോട്ടറി സൈബർ സിറ്റി ആദരിച്ചു
Friday 04 July 2025 12:02 AM IST
കോഴിക്കോട് : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി ആദരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഡോ അരുൺ പ്രകാശ് , സി.എസ്.ഡബ്ല്യു.എ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി.എ അഞ്ജുഷ സവീഷ് , സി.ജി.എസ്.ടി അസി. കമ്മിഷണർ അജിത് കുമാർ , സി.എ സ്മിത വാസുദേവ് എന്നിവരെ മുൻ ഡിസ്ട്രിക്ട് ഗവർണർ ശ്രീധരൻ നമ്പ്യാർ , അസി. ഗവർണർ അഡ്വ. പി.ടി.പ്രബീഷ് എന്നിവർ ആദരിച്ചു. റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് പി.എസ്. സിറാജ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ സന്നാഫ് പാലക്കണ്ടി സ്വാഗതവും സെക്രട്ടറി സുബിഷ മധു നന്ദിയും പറഞ്ഞു.