അക്കാ‌‌‌ഡമിക്കിൽ ജില്ല മുന്നിൽ

Thursday 03 July 2025 7:01 PM IST

കൊച്ചി: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ അക്കാ‌‌‌ഡമിക് പ്രവർത്തനങ്ങളിൽ ജില്ലയിലെ സ്കൂളുകൾ മുന്നിൽ. ഭൗതിക സൗകര്യ വികസനത്തിനായി നിർമാണം ആരംഭിച്ച 32 സ്‌കൂളുകളിൽ 30 സ്‌കൂളുകളിലും നി‌ർമ്മാണം പൂർത്തിയാക്കി.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിനായി ജില്ലയിലെ 1010 സ്‌കൂളുകളിൽ സ്‌കൂൾതല യോഗങ്ങൾ ചേർന്നു. ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’പദ്ധതിയുടെ ഭാഗമായി 983 വിദ്യാലയങ്ങളിൽ അജൈവമാലിന്യ പരിപാലന സംവിധാനവും 957 സ്‌കൂളുകളിൽ ജൈവമാലിന്യ പരിപാലന സംവിധാനവും 840 സ്കൂളുകളിൽ ഇ- മാലിന്യ പരിപാലന സംവിധാനവും പൂർത്തിയാക്കി.

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ സ്‌കൂൾതലത്തിൽ ജനജാഗ്രതാസമിതികൾ രൂപീകരിച്ചു.