ഭിന്നശേഷി കുട്ടികൾക്ക് കരുതലും പരിശീലനവും
Thursday 03 July 2025 7:13 PM IST
കൊച്ചി: സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്‌മെന്റ് (സിഫി) ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന ഗവേഷണ, പുനരധിവാസ പദ്ധതിയായ കെയർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആലുവ തോട്ടുമുഖത്ത് ഗവ. സെക്രട്ടറി എം.ജി. രാജമാണിക്ക്യം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നജീബ് സലാം അദ്ധ്യക്ഷത വഹിച്ചു, പ്രൊജക്റ്റ് ഡയറക്ടർ ഡോ. പി.എ. മേരി അനിത പദ്ധതി വിശദീകരിച്ചു. മാതാപിതാക്കൾ എന്തെങ്കിലും ആവശ്യങ്ങൾക്കായി മാറിനിൽക്കേണ്ടിവരുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ താമസിപ്പിക്കാം. ഇക്കാലയളവിൽ കുട്ടികളുടെ നൈപുണ്യ വികസനത്തിന് പരിശീലനം നൽകും. ചെറിയ കുഞ്ഞുങ്ങൾക്ക് ആവശ്യമായ തെറാപ്പികളും പഠന സഹായവും പിന്തുണയും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സഹകരണത്തോടെ നൽകുന്നതിനും സെന്ററിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.