"അംഗിക" കലാ യാത്ര നാളെ

Thursday 03 July 2025 7:22 PM IST

പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്കിലെ വിവിധ സ്കൂളുകളിൽ കഥക് ഡാൻസ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന "അംഗിക" കലായാത്ര നാളെ സമാപിക്കും. കുട്ടികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ക്ലാസിക് നൃത്തരൂപങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ, സ്പിക്മാക്കേ കേരള ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വായനാപക്ഷാചരണത്തിന്റെ ഭാഗമായാണ് കലായാത്ര നടത്തുന്നത്.

പ്രശസ്ത കഥക് കലാകാരി സോനം ചൗഹാൻ ആണ് താലൂക്കിലെ വിവിധ സ്കൂളുകളിൽ ഈ നൃത്തരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്. നാളെ സെന്റ് മേരീസ് ഹൈസ്കൂൾ, ക്രാരിയേ നലി, ജി.എച്ച്.എസ്.എസ്. കടയിരുപ്പ് എന്നിവിടങ്ങളിലാണ് അവസാന അവതരണങ്ങൾ നടക്കുക.