പ്രതിഷേധ പ്രകടനം

Thursday 03 July 2025 7:23 PM IST

കളമശേരി : ജൂലായ് 9 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക, ശമ്പള കുടിശിക അടിയന്തരമായി നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എച്ച്.എം.ടി യിലെ രണ്ട് ട്രേഡ് യൂണിയനുകൾ പ്രകടനവും പൊതുയോഗവും നടത്തി. എച്ച്.എം.ടി. യിൽ രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ട്, വിപണന വില തിരിച്ചു പിടിക്കാൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പി. കൃഷ്ണദാസ്, എച്ച്. എം. ടി. എംപ്ലോയീസ് യൂണിയൻ ജോയിന്റ് സെക്രട്ടറി എസ്. ഷിബു, കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി പി.വി. പ്രേംജി തുടങ്ങിയവർ സംസാരിച്ചു.