കുട്ടി ഡ്രൈവർമാർ പിടിയിൽ
Friday 04 July 2025 12:59 AM IST
കൊണ്ടോട്ടി : കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലെ വിവിധ സ്‌കൂളുകളിൽ കൊണ്ടോട്ടി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച ഇരുപതോളം ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു. അരിമ്പ്ര, കുഴിമണ്ണ, ചുള്ളിക്കോട്, മുതുവല്ലൂർ കൊട്ടപ്പുറം മേലങ്ങാടി തടത്തിൽ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ എച്ച്.എസ്.എസുകളിലാണ് പൊലീസ് മഫ്തിയിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിക്ക് കൈമാറുമെന്നും കുട്ടികൾ ഓടിച്ച വാഹനത്തിന്റെ ഉടമസ്ഥനോ അല്ലെങ്കിൽ രക്ഷിതാവിനോ എതിരെ നിയമ നടപടികൾ കൈകൊള്ളുമെന്നും ഇൻസ്‌പെക്ടർ പി എം ഷമീർ പറഞ്ഞു. വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരും.